കിറ്റ്സില്‍ എംബിഎ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സിനു അപേക്ഷിക്കാം
തിരുവനന്തപുരത്ത് റിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരമുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ബിരുദവും കെമാറ്റ്/ സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം.
ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്സിൽ പ്ലേസ്മെന്റ് സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 04712327707, 9446529467.

No comments