ജെഎന്‍യുഇഇ മേയില്‍
സർവകലാശാലകൾ വിദ്യാഭ്യാസ നിലവാരത്തിലും രാഷ്ട്രീയമായ ഇടപെടലുകളിലും സംസ്കാരത്തിന്റെ ഔന്നത്യത്തിലും കാഴ്ചപ്പാടുകളിലെ യുവത്വത്തിലും വിരാജിക്കുന്നതായിക്കണം എന്നതാണ് സങ്കൽപമെങ്കിൽ, ഇന്ത്യയിലെ ഏതു വിദ്യാർഥിക്കും അത്മവിശ്വാസത്തോടെ കടന്നു ചെല്ലാവുന്ന കാന്പസാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി. 1966 ൽ സ്ഥാപിതമായ ജെഎൻയു രാജ്യത്തിന്റെ സമസ്ത മേഖലകളിലേക്കും സംഭാവന ചെയ്ത പ്രതിഭാശാലികൾ തന്നെയാണ് ഈ സർവകലാശാലയുടെ ബ്രാൻഡ് അംബാസിഡർമാർ.
ഇന്ദ്ര പ്രസ്ഥത്തിൽ ആയിരം ഏക്കറിലായി പരന്നു കിടക്കുന്ന ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായി ബിരുദാനന്തര ബിരുദ പഠനത്തിനാണു മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ ദേശീയ, അന്തർദേശീയ തലത്തിൽ നയരൂപീകരണത്തിൽ ജെഎൻയു ടച്ച് അവഗണിക്കാനാകില്ല. ജെഎൻയു പ്രവേശനത്തിനുള്ള എൻട്രൻസ് എക്സാമിനേഷൻ (ജെഎൻയുഇഇ) മേയിൽ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇത്തവണ മുതൽ ജെഎൻയുഇഇ നടത്തുന്നത്.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അഡ്മിഷൻ പൂർണമായും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇന്റർവ്യുവും ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം താമസിയാതെ പ്രസിദ്ധീകരിക്കും. https://admissions.jnu.ac.in

No comments